പാലക്കാട്: നാല് വർഷമായി പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പൻ പാലക്കാട് ടസ്കർ സെവന് (പിടി 7) വനം മന്ത്രി എ കെ ശശീന്ദ്രന് പുതിയ പേരിട്ടു. ധോണി എന്ന പേരിലാണ് പിടി സെവന് ഇനി അറിയപ്പെടുക.
പിടി സെവന് ഇനി പുതിയ പേര്, പുതിയ ജീവിതം… നാല് വർഷമായി ധോണി പ്രദേശത്തിന്റെ വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്ന് പിടികൂടിയത്.
72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക