മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയതെങ്കിലും മലയാളി പ്രേക്ഷകർക്ക് ഇന്നും നന്ദനത്തിലെ ബാലാമണിയാണ് നവ്യ. എല്ലായ്പ്പോഴും മലയാളി കുടുംബത്തിലെ കുട്ടി എന്ന രീതിയിലാണ് പ്രേക്ഷകർ നവ്യയെ കാണുന്നത്.
വിവാഹ ശേഷവും ബിഗ്സ്ക്രീനിലും ടിവി റിയാലിറ്റി ഷോകളിലും സജീവമാണ് നവ്യ. അതിലുപരി നൃത്തവും കൂടെ കൊണ്ടുപോകുന്നുണ്ട്. അടുത്തിടെയാണ് നൃത്ത വിദ്യാലയം തുടങ്ങിയത്. ഇടവേളയ്ക്ക് ശേഷം നവ്യയുടെ പ്രദർശനത്തിനെത്തിയ ഒരുത്തീ എന്ന ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവച്ച നവ്യയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സാരിയിൽ അതീവ സുന്ദരിയായാണ് നവ്യ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക