വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ഷേക്ക്…
ആവശ്യമായ ചേരുവകൾ…
വേവിച്ച കാരറ്റ് 2 എണ്ണം
പഞ്ചസാര 2 ടേബിൾ സ്പൂൺ
ഏലയ്ക്ക 1 എണ്ണം
തണുത്ത പാൽ 1 കപ്പ്
ഐസ്ക്രീം 2 സ്കൂപ്പ്
തയ്യാറാക്കുന്ന വിധം…
ആദ്യം വേവിച്ച കാരറ്റും പഞ്ചസാരയും ഏലയ്ക്ക എന്നിവ ചേർത്ത് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടെ അടിച്ചെടുക്കുക. ശേഷം ഗ്ലാസിലേക്ക് ഒഴിച്ച് പിസ്ത,ബദാം എന്നിവ പൊടിച്ചത് ചേർത്ത് അലങ്കരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക