ഡൈനിംഗ് റൂമും ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണ്. വളരെ മനോഹരമായ ഡൈനിംഗ് റൂമുകൾ ഒരുക്കുന്നവരാണ് പലരും. എന്നാൽ ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
ടോയ്ലറ്റിനോട് ചേര്‍ന്ന് ഒരിക്കലും ഡൈനിംഗ് റൂം പണിയരുത്. ഇത് ഭക്ഷണം കഴിയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും
ഭക്ഷണം കഴിയ്ക്കുന്ന സ്ഥലമായതു കൊണ്ട് തന്നെ ഭക്ഷണത്തിന്റെ മണം തളം കെട്ടി നില്ക്കാന് സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ വെന്റിലേഷന് ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്.
ടേബിളുകള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക. മുറിയുടെ വലിപ്പം ആകൃതി എന്നിവ നോക്കി ടേബിള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
പൂജാമുറിയും ഡൈനിംഗ് റൂമും അടുത്തടുത്ത് വരാതിരിയ്ക്കുന്നതാണ് നല്ലത്. കാരണം നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുമ്പോള്‍ പൂജാമുറിയുടെ അടുത്ത് തന്നെയുണ്ടാവുന്നത് നല്ലതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക