ബീജിംഗ്: തായ്വാന് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. തായ്വാന് ചൈനയുടെ ഭാഗമാണെന്നും ഈ മേഖലയുടെ ലയനത്തിന് താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഷി ജിന്‍പിംഗ് പറഞ്ഞു.ഇതിനായി സൈനിക ശക്തി ഉപയോഗിക്കേണ്ടി വന്നാലും മടിക്കില്ല. തായ്വാന് പിടിച്ചെടുക്കാന്‍ ചൈന ഗൂഢാലോചന നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഈ വിവരം അമേരിക്കയും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് തായ്വാന്റെ സ്ഥിതി മാറ്റാന്‍ ചൈന ശ്രമിച്ചാലും അത് പിടിച്ചെടുക്കാന്‍ അനുവദിക്കില്ല എന്ന വ്യക്തമായ സന്ദേശം ചൈനയ്ക്ക് അമേരിക്ക നല്‍കിയിരിക്കുന്നത്.മേഖലയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിന് നിര്‍ണായകമായ തായ്വാനിലെ നിലവിലെ സ്ഥിതി മാറ്റുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്കി.
ഷിക്കാഗോ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സിന്റെ സ്ഥാപക ഡയറക്ടര്‍ ഡേവിഡ് ആക്സല്റോഡുമായുള്ള സംഭാഷണത്തിനിടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈന തായ്വാനില് സൈനികവും സാമ്പത്തികവുമായ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുകയാണെന്ന് ബ്ലിങ്കെന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക