നവാഗതനായ വിനീത് വാസുദേവന്‍ സംവിധാനം നിര്‍വ്വഹിച്ച് ആന്റണി വര്‍ഗീസിനെ നായകനാക്കുന്ന പൂവന് എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. ശ്ലീഹായേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം മിഥുന് മുകുന്ദന്. ടൈറ്റില്‍ പോലെ തന്നെ ഒരു പൂവന് കോഴിയാണ് ചിത്രത്തിലെ ആഖ്യാനത്തിന്റെ മുഖ്യ ഘടകം. ആന്റണി അവതരിപ്പിക്കുന്ന നായകന് ശല്യക്കാരനായി മാറുന്ന പൂവനെ ഗാനരംഗത്തില്‍ കാണാം.
സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ‘അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ്’ എന്ന ഹ്രസ്വചിത്രത്തിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയിരുന്നു വിനീത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക