സൂര്യ ഫെസ്റ്റിവലിന്റെ സമാപനവേദിയില്‍ കുച്ചിപ്പുടി നൃത്ത നാടക വുമായാണ് മഞ്ജുവും സംഘവും വേദിയിൽ എത്തിയത്. രാധേ ശ്യാം എന്ന് പേരിട്ടിരുന്ന നൃത്ത നാടകത്തില്‍ കൃഷ്ണന്റെ വേഷമായിരുന്നു മഞ്ജുവിന്. കലാക്ഷേത്ര പൊന്നിയാണ് രാധയായി എത്തിയത്. പാദം സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്തനാടകത്തിന്റെ ആശയവും നൃത്തസംവിധാനവും ഗീത പദ്മകുമാറിന്റേത് ആയിരുന്നു.
അര്ജുന് ഭരദ്വാജിന്റെ വരികള്‍ക്ക് ഭാഗ്യലക്ഷ്മി ഗുരുവായൂര്‍ സംഗീതം പകര്‍ന്ന പരിപാടിയുടെ മ്യൂസിക് പ്രൊഡക്ഷന്‍ രാമു രാജ് ആയിരുന്നു. നിറഞ്ഞ കൈയടികളോടെയാണ് മഞ്ജുവിന്റേതടക്കമുള്ള പ്രകടനങ്ങളെ വേദി സ്വീകരിച്ചത്. നൃത്തപരിപാടിയുടെ ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. നൃത്ത പരിപാടിയുടെ വീഡിയോയ്ക്ക് യുട്യൂബില്‍ നിരവധി കാണികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക