നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. മഹേഷും മാരുതിയും എന്ന കൗതുകകരമായ പേരുമായി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്. മംമ്ത മോഹന്‍ദാസ് നായികയും. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു.
നാലുമണി പൂവ് കണക്കെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരി ശങ്കര്‍ ആണ്. സേതു തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക