സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ . പറവ, കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മ പർവ്വം എന്നീ സിനിമകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബാലു വർഗീസ്, ഗണപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലാൽ ജൂനിയർ, ദീപക് പറമ്പിൽ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഷുട്ടിംഗ് കൊച്ചിയിൽ ഇന്ന് ആരംഭിക്കും. പറവ ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. അജയൻ ചാലിശ്ശേരിയാണ് കലാസംവിധാനം. മഞ്ഞുമ്മൽ ബോയിസിന്റെ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക