കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തിൽ ചെയർമാനായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാജി വച്ചേക്കും. ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് പ്രസ് മീറ്റ് നടക്കും. മീറ്റിൽ അടൂർ ഗോപാലകൃഷ്ണൻ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം.
ആർത്തവ വേദന കുറയ്ക്കാൻ ഈ അഞ്ച് ഭക്ഷണങ്ങൾ
നിലവിൽ വിവാദത്തിലുണ്ടായിരിക്കുന്ന അദ്ദേഹത്തിന്റെ അതൃപ്തിയാണ് രാജി വയ്ക്കുന്നതിലേയ്ക്ക് നയിക്കുന്നത്. എന്നാൽ രാജി വയ്ക്കുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരതിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം ഉയർന്നിരുന്നു.
മുടി കൊഴിച്ചിൽ തടയാൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ തന്നെ അടൂർ ഗോപാലകൃഷ്ണൻ രാജിവയ്ക്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നു. പക്ഷെ നിലവിൽ അടൂർ രാജി വച്ചേക്കുമെന്ന് തന്നെയാണ് വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക