പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് ജീവപര്യന്തവും പിഴയും. മലപ്പുറത്താണ് സംഭവം. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഈ അത്ഭുത പാനീയം കുടിയ്ക്കൂ, 7 ദിവസത്തിനകം പൊണ്ണത്തടി താനേ കുറയും
സംഭവത്തിൽ മൂന്ന് ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷക്കൊപ്പം ആറ് ലക്ഷത്തിയൻപതിനായിരം രൂപ പിഴയും അടക്കണം. പ്രതി മദ്രസ അധ്യാപകൻ കൂടിയാണ്. 2021 മാർച്ചിലാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ സംഭവം നടക്കുന്നത്.
ഹൃദയത്തെ ആരോഗ്യമുള്ളതാക്കണോ ? കഴിക്കൂ ഈ നട്സുകൾ
കുട്ടിയുടെ ‘അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി.
ആർത്തവ വേദന കുറയ്ക്കാൻ ഈ അഞ്ച് ഭക്ഷണങ്ങൾ
തുടർന്ന് പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായി. തുടർന്ന് ഗർഭിണിയായി. 2021ലാണ് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വഴിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക