കൊച്ചി : എറണാകുളം കലൂർ സ്വദേശിയായ 72 വയസ്സുള്ള കെ.സി. ശ്രീനിവാസൻ ഇന്ന് പവർലിഫ്റ്റിംഗിൽ താരമാണ്. മുൻ റെസ്ലിംഗ് താരം ഹൾക് ഹോഗനെ അനുസ്മരിപ്പിക്കും വിധമുള്ള പ്രകടനത്തിലൂടെ വിവിധ മേഖലകളിൽ നിന്നായി 48ഓളം മെഡലുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
ഒരു മാധ്യമ സ്ഥാപനത്തിൽ നിന്നും ഡെസ്ക് അറ്റൻഡറായി വിരമിച്ച അദ്ദേഹം 1969 ലാണ് ബോഡി ബിൽഡിംഗിലേക്ക് കടന്നു വരുന്നത്. 1972 മുതൽ 1984 വരെ ഈ മേഖലയിൽ സജീവമായി വിലമതിക്കാനാവാത്ത നേട്ടങ്ങളും സ്വന്തമാക്കി. 60 കിലോഗ്രാം വിഭാഗത്തിൽ 78.5 കിലോഗ്രാം ഉയർത്തി പുതിയ റെക്കോർഡ് സൃഷ്ടിക്കാനും അദ്ദേഹത്തിനായി.
70 വയസ്സിന് മുകളിലുള്ളവരുടെ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് 83 കിലോഗ്രാം വിഭാഗം മത്സരാർത്ഥികളേക്കാൾ ഭാരം ഉയർത്തി സ്ട്രോങ്ങ് മാൻ കിരീടം നേടിയതും ചരിത്രം. 60 വയസ്സിന് മുകളിൽ പ്രായമുള്ള ബോഡി ബിൽഡേഴ്സിൽ ഇത്രയധികം മെഡൽ നേടിയ ഒരേ ഒരു വ്യക്തിയും കെ.സി ശ്രീനിവാസനാണ്. വ്യായാമത്തിന് പുറമേ പ്രത്യേക ഭക്ഷണക്രമം ഒന്നും അദ്ദേഹത്തിനില്ല. ഇഷ്ടഭക്ഷണമായ പുട്ടും കടലക്കറിയും, കൂടാതെ സാധാരണ ഭക്ഷണവുമാണ് ശീലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക