മിനി സ്ക്രീൽ താരമായ അമൃത നായർ യുട്യൂബ് ചാനലിലൂടെ തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ ബോയ് ഫ്രണ്ടിനെ പരിചയപെടുത്തുകയാണ് അമൃത പുതിയ വ്ലോഗിലൂടെ. കാരക്കോണത്തെ അദേഹത്തിന്റെ ഷോപ്പിൽ ചെന്നാണ് താരം ബോയ് ഫ്രണ്ടിനെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.
തന്നെ അടുത്ത് അറിയാവുന്നവർക്ക് വേഗം ആളെ മനസിലാകുമെന്ന് പറഞ്ഞാണ് രാഹുലിന്റെ മുഖം അമൃത വെളിപ്പെടുത്തുന്നത്. ആറ് വർഷത്തോളമായി ഇരുവരും പരിചയപ്പെട്ടിട്ട്. താന്‍ ഒന്നുമല്ലാതിരുന്ന സമയത്താണ് രാഹുലിനെ പരിചയപെടുന്നത്. അന്നത്തെ അമൃതയും ഇന്നത്തെ അമൃതയും തമ്മിൽ വ്യത്യാസമൊന്നും തോന്നുന്നില്ലെന്നാണ് രാഹുൽ പറയുന്നത്. ജാഡയൊന്നും ഇല്ലെന്നതാണ് അമൃതയെ കുറിച്ചുള്ള രാഹുലിന്റെ അഭിപ്രായം.
എന്ത് സങ്കടം വന്നാലും ആദ്യം പങ്കുവെക്കുന്നത് രാഹുലുമായിട്ട് ആണെന്നും, എന്തെങ്കിലും ആരംഭിക്കാൻ പോവുകയാണെങ്കിൽ അഭിപ്രായം ചോദിക്കുന്നതും ഇദ്ദേഹത്തോടാണെന്നും അമൃത പറയുന്നുണ്ട്. എഞ്ചിനീയറായിരുന്ന രാഹുൽ വിദേശത്ത് ആയിരുന്നു. ഇപ്പോൾ ബിസിനസ്സുമായി നാട്ടിൽ തന്നെയാണുള്ളത്. 2 സുഹൃത്തുക്കൾ ചേർന്നാണ് കഫെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അമൃത പറയുന്നു. അമൃതയുടെ ബോയ് ഫ്രണ്ടിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക