ഇനി മുതൽ സംസ്ഥാനത്ത് പാഴ്സൽ ഭക്ഷണങ്ങളിൽ സ്റ്റിക്കർ ഉണ്ടായിരിക്കും. ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഭക്ഷണം എത്രസമയത്തിനുള്ളില്‍ കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്സല്‍ ഭക്ഷണങ്ങളില്‍ ഇന്ന് മുതൽ നിർബന്ധമാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കാർഷിക മേഖലയ്ക്ക് 20 ലക്ഷം കോടി, നഗര വികസനത്തിന് 10,000 കോടി
ഇന്ന് മുതൽ തന്നെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയും നടക്കുന്നുണ്ട്. അതേസമയം, ഹെൽത്ത് കാർഡും നിർബന്ധമാക്കിയിട്ടുണ്ട്. കാർഡ് എടുക്കുവാനുള്ള ആളുകളുടെ തിരക്ക് കാരണം തീയതി നീട്ടി നൽകിയിട്ടുണ്ട്. ഈ മാസം 15 വരെയാണ് തീയതി. അത് കഴിഞ്ഞുള്ള പരിശോധനയിൽ കാര്‍ഡില്ലാത്തവരെ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും.
അനധികൃത മണല്‍വാരല്‍; ഇനി പിഴ അഞ്ച് ലക്ഷം, അധിക പിഴ പ്രതിദിനം 50,000
രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക