സിനിമാ ലോകത്ത് നിന്ന് നിരവധി തവണ പലരും സംസാരിച്ച വിഷയമാണ് കാസ്റ്റിങ് കൗച്ചിനെ കുറിച്ച്. ഭാഷ ഭേദമന്യേ തന്നെ നായികമാർ പലരും ഇതേ കുറിച്ച് തുറന്നു സംസാരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. സിനിമ മേഖലയിലെ തന്നെ മുൻനിര വ്യക്തികൾക്ക് പോലും കാസ്റ്റിങ് കൗച്ച് നേരിടേണ്ടിയും വന്നിട്ടുണ്ട്.
ഹോട്ട് ലുക്കിൽ മലയാളി താരം; കണ്ണുതള്ളി ആരാധകർ
മീ ടൂ, കാസ്റ്റിങ് കൗച്ച് എന്നിവയെല്ലാം സിനിമ മേഖലയെയും മറ്റു പല ഇടങ്ങളെയും പിടിച്ചു കുലുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. തനിക്കുണ്ടായ അനുഭവമാണ് നയൻതാര തുറന്നു പറഞ്ഞിരിക്കുന്നത്.
ഗൗണിൽ സുന്ദരിയായി ശിവദ; ക്യൂട്ട് എന്ന് ആരാധകർ
ഒരു ചിത്രത്തിലെ പ്രധാന വേഷം നൽകണമെങ്കിൽ അവര്‍ക്ക് വേണ്ട വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്ന് തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തന്റെ കഴിവിന്റെ പേരില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന വേഷങ്ങള്‍ മതിയെന്ന് താൻ മറുപടി നല്‍കിയെന്നുമാണ് നയൻതാര പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക