ദുൽഖറിനെയും വിജയുടേയുമെല്ലാം നായികയായി എത്തിയ താരമാണ് മാളവിക മോഹനൻ. ജനിച്ചത് കണ്ണൂരിലാണെങ്കിലും മാളവിക പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. മമ്മൂട്ടി വഴിയാണ് മാളവിക സിനിമയിലേക്ക് എത്തുന്നത്. ദുൽഖർ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലെ നായികാ വേഷം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്യും തൃഷയും’ദളപതി 67’ലൂടെ ഒന്നിക്കുന്നു
പിന്നീട് മലയാളി പ്രേക്ഷകർക്ക് മാളവിക റിയയായി. അത്രത്തോളം ആ കഥാപാത്രം മലയാളി പ്രേക്ഷകർ ഏറ്റെടുത്തു. പിന്നീട് മലയാളം ഭാഷയ്ക്ക് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. പേട്ടയിൽ രജനി കാന്തിനൊപ്പവും മാസ്റ്ററിൽ വിജയ്ക്കൊപ്പവും തമിഴിൽ തരംഗമായി. ഇപ്പോൾ മലയാളത്തിൽ ക്രിസ്റ്റി എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.
മാളവികയുടെ ഫോട്ടോഷൂട്ടുകൾ ഇപ്പോഴും വൈറലാകാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യണിലധികം ഫോളോവെഴ്സ് ആണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക