കഴുകി അപ്പോള്‍ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പഴങ്ങള്‍ വേഗത്തില്‍ കേടായിപ്പോകുന്നതിലേയ്ക്ക് നയിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ, നിങ്ങള്‍ പഴങ്ങള്‍ വാങ്ങിയാല്‍ കഴുകാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ കഴുകി ഉണങ്ങിയതിന് ശേഷം മാത്രം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
പരമാവധി പഴങ്ങള്‍ പകുതി മുറിച്ച് വയാക്കാതിരിക്കാം. മുറിച്ചാല്‍ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. നന്നായി അടച്ച് പാത്രത്തിലാക്കി വേണം സൂക്ഷിക്കാന്‍. തണ്ണിമത്തന് പോലെയുള്ള പഴങ്ങള്‍ മുറിച്ചതിന് ശേഷം നനച്ച തുണി ഉപയോഗിച്ച് കെട്ടി വയ്ക്കാറുണ്ട്. ഇതും പിറ്റേദിവസത്തേയ്ക്ക് കേടാകാതിരിക്കാന്‍ സാധിക്കുന്നതാണ്.
ആപ്പിള്‍, പിയേഴ്സ് എന്നീ പഴങ്ങളെല്ലാം നല്ലപോലെ പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞ് സൂക്ഷിച്ചാല്‍ വിചാരിച്ചതിലും കൂടുതല്‍ ദിവസം നമുക്ക് അവ കേടാകാതെ സംരക്ഷിക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക