സംസ്ഥാന ബജറ്റിൽ വനിതകൾക്ക് കരുതൽ. സ്കൂളുകളിൽ വിദ്യാർത്ഥികൾക്കിടയിൽ ഉൾപ്പെടെ മെൻസ്ട്രൽ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് നടപടി. ഇതിനായി പത്ത് കോടിയോളം രൂപ വകയിരുത്തിയതായി ബജറ്റിൽ പ്രഖ്യാപനം.
സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നിർഭയ പദ്ധതിയ്ക്കായി പത്തുകോടി നീക്കി വച്ചതായും ബജറ്റ് അവതരിപ്പിച്ചുക്കൊണ്ട് ധനമന്ത്രി വ്യക്തമാക്കി. മാത്രമല്ല, ജൻഡർ പാർക്കിങ് പത്തുകോടിയാണ് അനുവദിച്ചിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം; എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍
സംസ്ഥാനത്ത് കൂടുതൽ ഡേ കെയർ സെന്ററുകൾ ആരംഭിക്കാൻ പത്തു കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. അങ്കണവാടി പ്രവർത്തകർക്കായി ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക