എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് കാൽസ്യം. കാൽസ്യം അടങ്ങിയ ആഹാരം ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ബദാം, ബ്രോക്കോളി, കാബേജ്, സാൽമൺ ഫിഷഅ, സോയ്, പാൽ ഉൽപന്നങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് വളരെ നല്ലതാണ്
ശരീരത്തിലേയ്ക്ക് കാൽസ്യം കൃത്യമായ അളവിൽ എത്തണമെങ്കിൽ വിറ്റമിൻ ഡി ആവശ്യത്തിന് ശരീരത്തിൽ ഉണ്ടായിരിക്കണം.
കൃത്യമായ രീതിയിൽ വ്യായാമം ചെയ്യണം. ശരീരഭാരം കുറയ്ക്കുന്നതും അതുപോലെ, എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതുമായ നടത്തം, ജോഗിംഗ്, പടികൾ കയറി ഇറങ്ങുന്നത് എന്നീ ചെറിയ ചെറിയ വ്യായമങ്ങൾ ചെയ്താൽ എല്ലുകൾക്ക് ബലം ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക