മമ്മൂട്ടി നായകനായി ‘ക്രിസ്റ്റഫര്‍’ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ബി ഉണ്ണികൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന്റെ അപ്ഡേറ്റുകള്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘ക്രിസ്റ്റഫര്‍’ എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായ്യില് എത്തിയപ്പോള്‍ മരുഭൂമിയില്‍ ഡ്രൈവിംഗ് നടത്തുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണെന്ന പ്രത്യേകത കൂടിയുണ്ട് ‘ക്രിസ്റ്റഫറി’ന്. ‘ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ‘ക്രിസ്റ്റഫര്‍’ തിയറ്ററുകളില്‍ എത്തുക. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രമായ ‘ക്രിസ്റ്റഫര്‍’ ഫെബ്രുവരി ഒമ്പതിനാണ് റിലീസ് ചെയ്യുക.
https://youtu.be/Hh6-PqD4Jvw?t=36
പ്രതികരിക്കാൻ ഇവിടെ എഴുതുക