പട്ന: നിരോധിത സംഘടനയായ പിഎഫ്ഐയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രവര്‍ത്തകരെ മോത്തിഹാരി പോലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ കസ്റ്റഡിയിലെടുത്തു.
ബിഹാര്‍ പോലീസും കേന്ദ്ര ഏജന്‍സികളും പ്രതികളെ സംയുക്തമായി ചോദ്യം ചെയ്യം. അയോധ്യയിലെ രാമക്ഷേത്രം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ സംഘം ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കസ്റ്റഡിയിലുള്ള 3 യുവാക്കളെ എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക