സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ ട്രിയലർ റിലീസ് ചെയ്തു. പുതുതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മോഹൻലാലിന്റെ മാസ് ഡയലോഗുകളും കൂട്ടിച്ചേർത്ത് കൊണ്ടാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് സ്ഫടികത്തിന്റെ രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
അതി ഗംഭീരം എന്നാണ് ട്രെയിലറിന് ജനങ്ങൾ നൽകിയിരിക്കുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുത്തൽ സാങ്കേതികതയുടെ ദൃശ്യമികവോടെ തിയറ്ററിൽ എത്തും. സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക