ബെന്നി പി നായരമ്പലത്തിന്റെ മകളാണെങ്കിലും അച്ഛന്റെ മേൽവിലാസമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുത്ത താരമാണ് അന്നാ ബെൻ. ശക്തമായ വേഷങ്ങളാണ് അന്നാ ബെന്നിനെ തേടിയെത്തിയത് എന്നതും ശ്രദ്ധേയം. കുമ്പളങ്ങി നെറ്റ്സ്, കപ്പേള, ഹെലൻ തുടങ്ങി എല്ലാ ചിത്രങ്ങളും അത്തരത്തിൽ തന്നെ.
വയലറ്റ് ലഹങ്കയിൽ ഐശ്വര്യ ലക്ഷ്മി; ഡയറി മിൽക്ക് പോലുണ്ടല്ലോ എന്ന് ആരാധകൻ
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം സിനിമാ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ക്യൂട്ട് ആയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുമാകയാണ് താരം. അടുത്തിടെയാണ് അന്നാ ബെൻ അഭിനയിച്ച ചിത്രം കാപ്പ തിയേറ്ററുകളിൽ എത്തിയത്. അപർണ ബാലമുരളി, പൃഥ്വിരാജ്, ആസിഫ് അലി, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തിയത്.
പുതിയ ഫോട്ടോകൾക്ക് താഴെ ആരാധകരും കമെന്റുകളുമായി എത്തിയിട്ടുണ്ട്. കുഞ്ഞിനെ പോലെ തോന്നിക്കുന്നുവെന്നും ഹെയർ സ്റ്റൈൽ കൊള്ളാമെന്നുമെല്ലാമാണ് ആരാധകരുടെ പ്രശംസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക