ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻപോളി നായകനായെത്തിയ ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് മലയാളത്തിലും തമിഴിലുമെല്ലാം നിരവധി വേഷങ്ങളിൽ താരമെത്തി. മികച്ച വേഷങ്ങൾ തന്നെ ഐശ്വര്യയെ തേടിയെത്തി. മുൻനിര നായകന്മാർക്കൊപ്പം മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും ഐശ്വര്യയ്ക്ക് സാധിച്ചു.
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. തമിഴിൽ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായക വേഷത്തിലെത്തിയ മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും സുപ്രധാന വേഷത്തിലെത്തുവാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ.
വയലറ്റ് നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയാണ് താരം. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്. അതിനിടെ ഡയറി മിൽക്ക് പോലുണ്ട് കാണാൻ എന്നാണ് ഒരു ആരാധകന്റെ കമെന്റ്. സുന്ദരിയായിട്ടുണ്ടെന്നും നല്ല ഡ്രസ്സ് ആണെന്നുമുൾപ്പെടെ എല്ലാവരും കമെന്റ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക