നായകൻ, വില്ലൻ, സ്വഭാവനടൻ തുടങ്ങി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് മനോജ് കെ ജയൻ. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് മനോജ് കെ ജയൻ.
മനോജ് കെ ജയന്റെ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ഏതാണെന്ന് പ്രേക്ഷകരോട് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുക ഒന്നുകിൽ കുട്ടൻ തമ്പുരാൻ അല്ലെങ്കിൽ കുട്ടൻ തമ്പുരാൻ എന്നായിരിക്കും. ഇപ്പോഴിതാ ഈ ചോദ്യത്തിന് മനോജ് കെ ജയൻ തന്നെ ഉത്തരം പറയുകയാണ്.
” ദിഗംബരനിലും കുട്ടൻ തമ്പുരാനിലും ഏതാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിക്കുന്നത് എന്റെ രണ്ടു മക്കളുടെ കാര്യം ചോദിക്കുന്നത് പോലെയാണ്. കുഞ്ഞാറ്റയെയാണോ അമൃതിനെ ആണോ ഇഷ്ടമെന്ന് ചോദിച്ചാൽ പ്രശ്നമാണ്. പക്ഷെ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ ഇല്ലെങ്കിൽ മനോജ് കെ ജയൻ എന്നൊരു കഥാപാത്രം ഒരിക്കലും ഉണ്ടാവില്ല, ഇവിടെ വരെ എത്തില്ല,’ ‘അതുകൊണ്ട് രണ്ടു കഥാപാത്രത്തിന് തുല്യ തൂക്കമാണെങ്കിലും തമ്പുരാനോട് അൽപം കൂടുതൽ ഇഷ്ടമുണ്ട്. ഇന്ന് എനിക്ക് ദിഗംബരനെ അവതരിപ്പിക്കാനുള്ള കോൺഫിഡൻസ് ഇല്ല. അന്ന് ഞാൻ അത് ചെയ്തു. ഇത്രയും വർഷങ്ങൾക്ക് ശേഷം അതിലേക്ക് വീണ്ടും എത്തുക പ്രയാസമാണ്.അത് വേറൊരു തലത്തിൽ നിൽക്കുന്ന കഥാപാത്രമാണ്. അവിടെ എത്താൻ പ്രായസമായിരിക്കും. അറിയില്ല. ഒരു കോൺഫിഡൻസ് കുറവുണ്ട്.” മനോജ് കെ ജയൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക