ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ നല്ലതാണ് വെള്ളരിക്ക. ചര്‍മ്മത്തിലെ വീക്കവും അസ്വസ്ഥതയും കുറയ്ക്കുന്നതിനും ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നതിനും വേണ്ടി നമുക്ക് ദിവസവും കുക്കുമ്പര്‍ വാട്ടര്‍ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.
ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കുക്കുമ്പര്‍ വെള്ളത്തിലുള്ള ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലെ ചുളിവുകളും പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
വെള്ളരിക്ക നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. അകാല വാര്‍ദ്ധക്യം മൂലമുണ്ടാവുന്ന നര, മുടി കൊഴിച്ചില്‍ എന്നിവ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും വെറും വയറ്റില്‍ കുക്കുമ്പര്‍ വെള്ളം കുടിക്കാവുന്നതാണ്.
തയ്യാറാക്കേണ്ട രീതി: ഒരു വെള്ളരിക്ക വെള്ളത്തില്‍ ചെറുതായി അരിഞ്ഞ് തേന്‍ അല്ലെങ്കില്‍ ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ക്കുക. ഇത് അതിരാവിലെ തന്നെ വെറും വയറ്റില്‍ കുടിക്കുന്നതിലൂടെ നിങ്ങളുടെ ദിവസം ഉന്മേഷമുള്ളതായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക