മധു സി. നാരായണൻ സംവിധാനം ചെയ്ത് 2019 ല്‍ ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് മലയാളത്തിലെ വലിയ വിജയചിത്രം ആയിരുന്നു. ഫെബ്രുവരി 7 2019നാണ് ചിത്രം റിലീസായത്. ചിത്രം ഇറങ്ങി നാലാം വാര്‍ഷികത്തില്‍ അതിന്റെ ഓര്‍മ്മ പുതുക്കുകയാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ഫഹദ് ഫാസില്‍.
ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, നസ്രിയ നസീം എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ഫഹദ്. ചിത്രത്തിലെ ഫഹദിന്റെ ഷമ്മി എന്ന കഥാപാത്രം ഇന്നും മലയാളിയുടെ ഓര്‍മ്മയില്‍ മായാതെ കിടക്കുന്ന കഥാപാത്രമാണ്. ചിത്രത്തിലെ ഷമ്മി കൊതുകിനെ കൊല്ലുന്ന ബാറ്റ് കത്തിക്കുന്ന ഒരു രംഗമാണ് ഫഹദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക