റാസൽഖൈമ: ജബൽ ജെയ്സ് പർവതത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. 4 പേർക്കു പരുക്കേറ്റു. ഇതിൽ ഒരാൾ അപകട നില തരണം ചെയ്തിട്ടില്ല.
തിരൂർ സൗത്ത് അന്നാര സ്വദേശി താവാരംകുന്നത്ത് മുഹമ്മദ് സുൽത്താൻ (25) ആണ് മരിച്ചത്. അബുദാബി വിടെക് കെയറിൽ ആർക്കൈവ്സ് ക്ലർക്ക് ആയിരുന്നു.
രാത്രി മലമുകളിൽ തങ്ങിയ ഇവർ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു അപകടം.
വാഹനമോടിച്ചിരുന്ന സുൽത്താനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഖിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരുടെ പരുക്ക് നിസ്സാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക