മോഹൻലാലിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഒരു ഫങ്ഷനിലാണ് മോഹൻലാലിനൊപ്പം അക്ഷയ് ഡാൻസ് കളിക്കുന്നത്. പഞ്ചാബി താളത്തിനൊപ്പം കാലുകൾ തമ്മിൽ കോർത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വീഡിയോയിൽ കാണാനാകും.
“നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നേക്കും ഓർക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം”, എന്നാണ് അക്ഷയ് കുമാർ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. പിന്നാലെ നിരവധി പേര് കമന്റുകളുമായി രംഗത്തെത്തി. മലയാളികള്‍ അടക്കമുള്ളവര്‍ ഫാന്‍ പേജുകളിലും വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.
I’ll forever remember this dance with you @Mohanlal Sir. Absolutely memorable moment 😊🙏 pic.twitter.com/GzIwcBbQ5H
— Akshay Kumar (@akshaykumar) February 10, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക