ഉണ്ണി മുകുന്ദന് നായകനായി എത്തുന്ന പുതിയ ചിത്രം ‘ഗന്ധര്‍വ്വ ജൂനിയർ’ ചിത്രീകരണം ആരംഭിച്ചു. ഉണ്ണി മുകുന്ദജൻ തന്നെയാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം അറിയിച്ചത്. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം.
40 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമയെ കുറിച്ച് ‘മിന്നൽമുരളിക്ക് ശേഷം മറ്റൊരു സൂപ്പർ ഹീറോക്കായി മോളിവുഡ് ഒരുങ്ങുന്നു’ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഗന്ധർവ്വ ജൂനിയറിന്റെ ഫസ്റ്റ് ഷെഡ്യൂൾ ഇന്ന് ആരംഭിച്ചു കഴിഞ്ഞു. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക