തന്റെ പ്രണയങ്ങള്‍ എല്ലാം പരാജയമായിരുന്നുവെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമകളും, പാട്ടും, കൂട്ടുക്കാരുടെ പ്രണയവുമൊക്കെ തന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഈ ചിന്താഗതിയ്ക്ക് നല്ല മാറ്റമുണ്ട്. കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല എന്നാണ് വിന്‍സി പറയുന്നത്.
”എന്റെ പ്രണയങ്ങളെല്ലാം വലിയ പരാജയമായിരുന്നു. ഇഷ്ടം തോന്നിയാല്‍ ഞാന്‍ അപ്പോള്‍ തന്നെ പോയി പറയും. കൂടുതല്‍ ചിന്തിക്കാനൊന്നും നില്‍ക്കില്ല. എടുത്തു ചാട്ടം കൂടുതലാണ്. സിനിമകളും, പാട്ടും, കൂട്ടുക്കാരുടെ പ്രണയവുമൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഈ ചിന്താഗതിക്ക് നല്ല മാറ്റമുണ്ട്.”
”എനിക്ക് ഇപ്പോള്‍ 27 വയസ്സുണ്ട്. പക്ഷെ കല്യാണം കഴിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ആ തിരുമാനത്തെ വീട്ടുകാരും അംഗീകരിച്ചു. ഒരു പക്ഷെ ഞാന്‍ സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ 25 വയസ്സാകുമ്പോഴേക്കും വിവാഹം കഴിയുമായിരുന്നു” എന്നാണ് വിന്‍സി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക