കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഹെൽത്തിയായൊരു പലഹാരമാണ് അവൽ ലഡു. ഇനി എങ്ങനെയാണ് അവൽ ലഡു തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…
വേണ്ട ചേരുവകൾ…
1. അവൽ – ഒരു കപ്പ്
2.തേങ്ങ ചുരണ്ടിയത്- 4 വലിയ സ്പൂൺ
ശർക്കരപ്പാനി-അരക്കപ്പ്
ഏലയ്ക്കാപ്പൊടി- അര ചെറിയ സ്പൂൺ
3.നെയ്യ്- ഒരു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു പാനിൽ അവൽ നന്നായി ചൂടാക്കുക. ഇത് തണുത്ത ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം. പൊടിഞ്ഞശേഷം രണ്ടാമത്തെ ചേരുവ കൂടി ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക. ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി നെയ്യ് ചേർത്തിളക്കി ചെറിയ ഉരുളകളാക്കി വിളമ്പുക. രുചികരമായ അവൽ ലഡു തയ്യാർ…
പ്രതികരിക്കാൻ ഇവിടെ എഴുതുക