സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ അന്തിക്കാട്ടെ സിഐടിയു ഓഫീസിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞാണി സ്വദേശി വെള്ളേംതടം വലിയപറമ്പില്‍ സതീഷ്ലാല്‍ (ലാലപ്പന്) ആണ് മരിച്ചത്.
അമിതവണ്ണം കുറയ്ക്കാന്‍ ജിമ്മും വ്യായാമ ഉപകരണങ്ങളും വേണ്ട; ഈ കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ
കഴിഞ്ഞ ദിവസം വൈകിട്ടോടു കൂടി പാർട്ടി ഓഫീസിലെത്തുകയും വെള്ളം വാങ്ങി കുടിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു.
മുഖത്തെ കറുപ്പകറ്റാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
പിന്നീട് സമയം ഏറെ വൈകിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ഉടന്‍ അന്തിക്കാട് പൊലീസില്‍ വിവരമറിയിച്ചു. ജോലി ഇല്ലാത്തതിന്റെ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക