നയന്‍താരയുടെ അത്ഥിയായെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാന്. ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന ‘ജവാന്’ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ വസതിയിലായിരുന്നു സന്ദര്‍ശനം. അറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അര മണിക്കൂറോളം ഷാരൂഖ് ഖാന് നയന്‍താരയുടെ വസതിയില്‍ ചെലവഴിച്ചിരുന്നു. താരം പുറത്തിറങ്ങിയതോടെ ആരാധകര്‍ ചുറ്റുംകൂടി. സെല്‍ഫിയെടുക്കാനും കാണാനുമായി ആരാധകര്‍ തിരക്ക് കൂട്ടുന്നതിനിടെ ഷാരൂഖ് ഖാന് നയന്താരയോട് യാത്ര പറഞ്ഞ് കാറില്‍ കയറി. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
#ShahRukhKhan leaving from #Nayanathara's residence earlier today ❤️🔥#Jawan pic.twitter.com/67LpacKX48
— Shah Rukh Khan Warriors FAN Club (@TeamSRKWarriors) February 11, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക