മലപ്പുറം പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കോഴിക്കോട് റോഡിലുള്ള നാലു വ്യാപാരസ്ഥാപനങ്ങളിലാണ് ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷണം നടന്നത്. ഏതാനും മാസങ്ങളുടെ ഇടവേളയിലാണ് ഇപ്പോൾ വീണ്ടും മോഷണം നടന്നിരിക്കുന്നത്.
കുഞ്ഞുസമ്പാദ്യം ദുരിതാശ്വാസ നിധിയിൽ നൽകി; 18ആം വയസ്സിൽ 48 മില്യൺ ലോട്ടറിയടിച്ച് ജൂലിയറ്റ്
ടൗണിലുള്ള മർഹബ ഹാന്റ് ലൂംസ്, ബീമാ മിൽ സ്റ്റോർ, ഗരിമ സ്പോർട്സ്, കെ.ആർ. ബേക്കറി എന്നിവിടങ്ങളിൽ നിന്നാണ് പണം അപഹരിച്ചത്. കടയുടമകളുടെ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
കയ്യും കാലും ഒടിഞ്ഞ് വധു ചികിത്സയിൽ; ആശുപത്രിയിൽ വന്ന് വിവാഹം ചെയ്ത് വരൻ
മാസങ്ങൾക്കു മുൻപ് മോഷണം നടത്തിയ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയിൽ കുഞ്ഞിന്റെ സ്വർണാഭരണം കവർന്ന സംഭവവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക