നടനായും സംവിധായകാനായും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ആളാണ് ബേസിൽ ജോസഫ്. നിരവധി സിനിമകളിലൂടെ അതാരാഷ്ട്ര തലം വരെ പ്രശസ്തനാകാനും ബേസിലിന് സാധിച്ചിട്ടുണ്ട്. ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ട ‘മിന്നൽ മുരളി ‘ എന്ന ചിത്രം സംവിധാനം ചെയ്തത് ബേസിൽ ആയിരുന്നു.
2 മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: റോയിട്ടേഴ്സ്
ചിത്രം വലിയ നേട്ടമാണ് ബേസിലിന് നേടിക്കൊടുത്തത്. മാത്രമല്ല, ജാൻ എ മൻ, ജയ ജയ ജയഹേ, പാൽത്തു ജാൻവർ എന്നിങ്ങനെ മികച്ച സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയെടുക്കുവാനും ബേസിലിന് സാധിച്ചു. വിജയ സിനിമകളുടെ പേരിൽ മാത്രമാണ് ബേസിൽ ശ്രദ്ധേയനാകുന്നത്.
വന്ദനത്തിലെ ‘ഗാഥ’ 34 വര്‍ഷത്തിന് ശേഷം തിരിച്ചുവരാനൊരുങ്ങുന്നു
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പ്രധാന സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരം. ഒരു പെൺകുഞ്ഞിന്റെ അച്ഛനായി എന്നാണ് ബേസിൽ അറിയിക്കുന്നത്. ആശുപത്രിയിൽ നിന്ന് കുഞ്ഞിനും ഭാര്യ എലിസബത്തിനും ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക