ഒരു മികച്ച സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. പ്രകൃതിദത്തമായ ആന്റിഓക്സിഡന്റാണ് ഇഞ്ചി. കൂടാതെ ഇഞ്ചിക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. തൊണ്ടവേദന ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളെ ചികിത്സിക്കുന്നതിൽ ഇഞ്ചി വളരെ ഫലപ്രദമായ ഒരു സുഗന്ധവ്യഞ്ജനമാണ്.
ഇഞ്ചി ചായ: തൊണ്ടവേദന ശമിപ്പിക്കാൻ ഇഞ്ചി ഉപയോഗിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. ഇഞ്ചി ചായ കുടിക്കുക എന്നതാണ് ഒരു മാർഗം. ഇഞ്ചി ചായ ഉണ്ടാക്കാൻ, ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞ് അരിഞ്ഞ് ഒരു കപ്പിൽ ഇടുക. ഇതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. ഇത് കുറച്ച് മിനിറ്റ് വയ്ക്കുക. കൂടുതൽ രുചിക്കായി അൽപം തേനോ നാരങ്ങ നീരോ ചേർക്കുക. ചെറുചൂടോടെ ഇഞ്ചി ചായ കുടിക്കുന്നത് തൊണ്ടയിലെ വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചി ചതച്ചിട്ട വെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുക: ചെറിയ കഷ്ണം ഇഞ്ചി ചതച്ച് ചൂടുവെള്ളത്തിൽ ഇടുക. അൽപ്പനേരം വച്ചതിന് ശേഷം ഈ മിശ്രിതം അരിച്ചെടുത്ത് ഗാർഗിൾ ചെയ്യുകയോ മൗത്ത് വാഷായി ഉപയോഗിക്കുകയോ ചെയ്യാം.
ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുക: നിങ്ങളുടെ ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നതും തൊണ്ടവേദന കുറയ്ക്കാനും തൊണ്ടയിലെ വീക്കം കുറയ്ക്കാനും സഹായിക്കും. തൊണ്ടവേദനയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സൂപ്പുകളിലോ മറ്റ് വിഭവങ്ങളിലോ ചെറിയ അളവിൽ ഇഞ്ചി അരച്ച് ചേർക്കുക. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ചെറിയ കഷ്ണം ഇഞ്ചി ചേർത്ത് ദിവസം മുഴുവൻ കുടിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക