കുഴിയില്‍ വീണ കാട്ടാനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. കര്‍ണാടകയിലെ കൊടഗ് ജില്ലയിലാണ് കാട്ടുകൊമ്പനെ കുഴിയിൽ നിന്ന് ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. കുഴിയില്‍ നിന്ന് ജെസിബി ഉപയോഗിച്ച് ആനയെ കയറ്റുന്ന വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
നിരവധി തവണ കുഴിയില്‍ നിന്ന് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജെസിബി കൊണ്ട് തള്ളിയാണ് ആനയെ കുഴിയിൽ നിന്ന് പുറത്തെത്തിച്ചത്. എന്നാൽ, പുറത്തെത്തിയ കൊമ്പന് ജെസിബിയുടെ കയ്യുമായി ഏറ്റുമുട്ടാനാണ് ശ്രമിക്കുന്നത്. കുഴിക്ക് പുറത്ത് എത്തിയ കാട്ടാന കാട്ടിലേക്ക് കയറാതെ ജെസിബിയുമായി മല്ലിടുകയാണ്.
ഇതോടെ കൊമ്പനെ കാട്ടിലേക്ക് കയറ്റാൻ വനപാലകരും ജനങ്ങളും ശബ്ദമുണ്ടാക്കുന്നത് കേൾക്കാം. എന്നാല്‍ കാട്ടാന ജെസിബിയുമായി ഏറ്റുമുട്ടൽ തുടരുകയാണ്. പിന്നീട്, പടക്കം പൊട്ടിച്ചാണ് വനപാലകര്‍ ആനയെ കാട്ടിലേക്ക് തിരികെ വിട്ടത്. ഈ പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
When it comes to forest and wildlife, things are not predictable, and the rule book will be of less help in those cases. Previous work experience and some presence of mind might work well.
This is one such case, happened in Coorg sometime back. pic.twitter.com/AfK9tocTZR— Sudha Ramen (@SudhaRamenIFS) February 13, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക