അനർഹമായി റേഷൻ കാർഡുകൾ കൈവശം വച്ചതിന് 50 ലക്ഷം രൂപ പിഴത്തുകയായി ഈടാക്കി. പെരിന്തൽമണ്ണ താലൂക്കിലാണ് സംഭവം. മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചതിന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. 2022 ജൂൺ മുതൽ 2023 ഫെബ്രുവരി വരെയുള്ള 9 മാസം ഈടാക്കിയ പിഴ സംഖ്യയാണിത്.
ലണ്ടനിൽ എമർജൻസി ലാൻഡിങ് നടത്തി ന്യൂയോർക്ക് – ന്യൂഡൽഹി വിമാനം
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒരെണ്ണം ഉള്ളവർ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മുൻഗണന റേഷൻ കാർഡ് കൈവശം വെക്കാൻ പാടില്ല. പൊതുമേഖല, സഹകരണ മേഖല, അർദ്ധസർക്കാർ ഉദ്യോഗസ്ഥർ, സർവീസ് പെൻഷനർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ആയിരം സ്ക്വയർഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീട് , ഒരേക്കരിൽ കൂടുതലുള്ള ഭൂമി, ആദായനികുതി അടയ്ക്കുന്നവർ ,ഏക ഉപജീവനമാർഗ്ഗം അല്ലാത്ത നാല് ചക്ര വാഹനം ഉള്ളവരെ എന്നിവയാണ് ഒഴിവാക്കൽ മാനദണ്ഡങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക