ബെംഗളൂരു: എൻ ആർ നാരായണ മൂർത്തി എന്ന പേര് കേൾക്കാത്ത ആളുകളുണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപകനാണ് അദ്ദേഹം. സാങ്കേതികവിദ്യ, ബിസിനസ്സ്, കോർപ്പറേറ്റ് നയങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളിൽ എൻ ആർ നാരായണ മൂർത്തി തൻ്റേതായ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ‘മൂൺലൈറ്റിംഗിനെ’ കുറിച്ചുള്ള തന്റെ അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തി.
കരിയറിന്റെ പ്രാരംഭ ഘട്ടത്തിലുള്ള യുവാക്കൾക്കാണ് അദ്ദേഹത്തിന്റെ ഉപദേശം. വീട്ടിലിരുന്ന് ജോലി ചെയ്യരുത് അതായത് വർക്ക് ഫ്രം ഹോം ചെയ്യരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ ഒരു കമ്പനിയിൽ ജോലിക്കാരനായി നിൽക്കെ മറ്റൊരു കമ്പനിയുടെ ജോലികൾ ഏറ്റെടുക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ വരുക, മറ്റ് ദിവസങ്ങളിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുക തുടങ്ങിയ നിബന്ധനകൾ പല കമ്പനികളും മുന്നോട്ട് വയ്ക്കാറുണ്ട്. ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ശ്രദ്ധിക്കണമെന്ന് നാരായണ മൂർത്തി യുവാക്കളോട് പറയുന്നു. അദ്ദേഹം അതിനെ ‘കെണി’ എന്നാണ് വിശേഷിപ്പിച്ചത്. “യുവാക്കളോടുള്ള എന്റെ അഭ്യർത്ഥനയാണിത്. ഈ കെണിയിൽ വീഴരുത്,” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക