ചരക്ക് ലോറി മറിഞ്ഞ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും സിമന്റുമായി പോകുകയായിരുന്ന ലോറി വളവിൽ നിയന്ത്രണം വിട്ട് സുരക്ഷ ഭിത്തിയില്‍ ഇടിച്ചു മറിയുകയായിരുന്നു.
എപ്പോഴും ചൂടുവെള്ളം കുടിക്കുന്നവർ ഇത് അറിയുക
വളാഞ്ചേരി വട്ടപ്പാറ വളവിലാണ് അപകടം നടന്നത്. ഉടനെ തന്നെ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ ശിവബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഡ്നിയുടെ ആരോഗ്യം നിലനിർത്താൻ ഭക്ഷണക്രമത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
അപകടത്തിന്റെ ശബ്ദം കേട്ട് പ്രദേശവാസികളും യാത്രക്കാരും ഓടിയെത്തി. ഇവർ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചില്ലെങ്കിലും ഡ്രൈവറെ പുറത്തെടുക്കാൻ സാധിച്ചില്ല.
തുടർന്ന് വളാഞ്ചേരി പോലീസിലും തിരൂർ അഗ്നിരക്ഷസേന ഓഫീസിലും വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക