ആളുകൾക്ക് ഭീഷണി ഉയർത്തിയിരുന്നു തേനീച്ചക്കൂട് നീക്കം ചെയ്തു. കൂരാച്ചിപ്പടി കണിയറാവിൽ താമസിക്കുന്ന ആനപ്പായ തങ്കമ്മ ടീച്ചറുടെ വീട്ടിലെ മുപ്പത് അടിയോളം ഉയരത്തിൽ മരത്തിന് മുകളിലായാണ് തേനീച്ചക്കൂട് ഉണ്ടായിരുന്നത്. കൂടിനാകട്ടെ രണ്ട് മീറ്ററോളം നീളവും ഉണ്ടായിരുന്നു.
വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്ട്രേഷന് ഫീസ് കുറയ്ക്കാൻ തീരുമാനം
നിരവധി പേർക്കാണ് ഇതിൽനിന്ന് തേനീച്ചയുടെ കുത്തേറ്റത്. കൂട് ഉയരത്തിലായതിനാൽ എന്ത് ചെയ്യണമെന്നറിയാതെ വിശമിച്ച നാട്ടുകാർ അവസാനം ഞായറാഴ്ച രാവിലെ 10 മണിയോടെ പാമ്പ് പിടുത്തകാരനും തേനീച്ച കൂട് നീക്കം ചെയ്യുന്നതിൽ വിദഗ്ധനും കൂടിയായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിച്ചു. ഒടുവിൽ അദ്ദേഹം സ്ഥലത്തെത്തുകയും മരത്തിന് മുകളിൽ കയറി കൂട് നീക്കം ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക