ഏറെ ചർച്ച ചെയ്യപ്പെട്ട കോൺഗ്രസ് സഖ്യം ത്രിപുരയിലെ തോൽവിയോടെ സിപിഎമ്മിന് മതിയായെന്ന് സൂചന . സിപിഎം നേതാക്കളിൽ ഒരു വിഭാഗത്തിന് ഈ സഖ്യം എതിർപ്പാണ് .
ത്രിപുരയിൽ കോൺഗ്രസുമായുണ്ടാക്കിയ ധാരണ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിലുണ്ടാവില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇപ്പോൾ വ്യക്തമാക്കുന്നത് .
സഖ്യങ്ങൾ സംസ്ഥാനതലത്തിലാണു നടപ്പാക്കുക. ത്രിപുരയിൽ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ ജനങ്ങൾക്കൊപ്പം നിന്നുള്ള പോരാട്ടം സിപിഎം തുടരുമെന്നും യച്ചൂരി പറയുന്നു.
ത്രിപുര സഖ്യത്തെ വിമർശിച്ച് പാർട്ടി അണികളും സാമൂഹ്യ മാധ്യമത്തിൽ രംഗത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക