കൃഷി മന്ത്രി പി.പ്രസാദിന്റെ വീട്ടിലെ കണക്ഷൻ വൈദ്യുതി ബോർഡ് കട്ട് ചെയ്തു . നൂറനാട്ടെ വീട്ടിലെ ബിൽ തുകയായ 490 രൂപ ഫെബ്രുവരി 24നു മന്ത്രി ഓൺലൈനായി അടച്ചിരുന്നുവെങ്കിലും കെ എസ് ഇ ബി അധികൃതർ എത്തി വിച്ഛേദിക്കുകയായിരുന്നു .
6 ദിവസം കഴിഞ്ഞ് ഈ മാസം രണ്ടിനാണു വൈദ്യുതി വിഛേദിച്ചത്. വിവരമറിഞ്ഞ് മന്ത്രി വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇന്നലെ കണക്ഷൻ പുനഃസ്ഥാപിച്ചു. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് മന്ത്രി ഈ വീട്ടിലെത്താറുള്ളത്.
മറ്റാരും താമസമില്ല. ഇന്നലെ വൈകിട്ടു മന്ത്രിയെത്തുമെന്ന് അറിയിച്ചതിനാൽ പഞ്ചായത്തംഗം അജയഘോഷ് പോയി നോക്കിയപ്പോഴാണു വൈദ്യുതിയില്ലെന്നു മനസ്സിലായത്.
നൂറനാട് സെക്ഷൻ ഉദ്യോഗസ്ഥരോടു വൈദ്യുതി ഭവൻ വിശദീകരണം തേടി. രണ്ടു മാസത്തെ ബിൽ കുടിശികയുണ്ടായിരുന്നുവെന്നും പണം അടച്ചത് അറിഞ്ഞില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരണം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക