സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധവികാരമുയരുന്നുണ്ടെങ്കിൽ മറികടക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി.
2004-ൽ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ടതിനുശേഷമുണ്ടായ തിരിച്ചടി ആവർത്തിക്കപ്പെടരുതെന്നും മോഡി പറഞ്ഞു .
അമിത ആത്മ വിശ്വാസം വേണ്ടെന്നും ജനങ്ങളുമായി പ്രവർത്തകരും നേതാക്കളും അടുത്ത ബന്ധം പുലർത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ലോക്സഭാതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ചചെയ്യാൻചേർന്ന ബി.ജെ.പി. ഉന്നതതല യോഗത്തിലാണ് മോദിയുടെ പരാമർശങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക