ആദ്യത്തെ സ്റ്റെപ്പില്‍ നന്നായി പഴുത്ത രണ്ട് മാമ്പഴമെടുത്ത് അത് കഴുകി വൃത്തിയാക്കി, തൊലി കളഞ്ഞ് മുറിച്ച് കഷ്ണങ്ങളാക്കുക. രണ്ടാമത്തെ സ്റ്റെപ്പില്‍ മുറിച്ചുവച്ച മാമ്പഴം മികിസി ജാറിലിട്ട് അരച്ചെടുക്കാം. മൂന്നാം ഘട്ടത്തില്‍ ഇതിലേക്ക് ഒരു നുള്ള് ഉപ്പ്, അല്പം മലായ്, അല്ലെങ്കില്‍ ഫ്രഷ് ക്രീം, കണ്‍ഡന്‍സ്ഡ് മില്‍ക്ക് അല്ലെങ്കില്‍ ഷുഗര്‍ പൗഡര്‍, പാല്‍പ്പൊടി (ആവശ്യമെങ്കില്‍ മതി), നുള്ള് ഏലയ്ക്കാ പൊടി എന്നിവ ചേര്‍ക്കുക. എല്ലാം നന്നായി യോജിപ്പിക്കുക.
നാലാമത്തെ സ്റ്റെപ്പില്‍ ഈ ബാറ്റര്‍ കുല്‍ഫി മോള്‍ഡിലേക്കോ, പേപ്പര്‍ കപ്പിലേക്കോ, ഡെസര്‍ട്ട് കപ്പിലേക്കോ അല്ലെങ്കില്‍ സ്റ്റീല്‍- ചില്ല് ഗ്ലാസിലേക്കോ മാറ്റുക. ചെറിയ മാമ്പഴക്കഷണങ്ങള്‍ വച്ചോ നട്ട്സ് വച്ചോ മുകള്ഭാഗം ഗാര്‍ണിഷ് ചെയ്യാം. നടുക്കായി ദ്വാരമുണ്ടാക്കി ഐസ്ക്രീ സ്റ്റിക്ക് വയ്ക്കാം. ഇനി ഇതിന്റെ വായ്ഭാഗം അലുമിനിയം ഫോയിലോ മറ്റോ ഉപയോഗിച്ച് നന്നായി അടച്ചുവയ്ക്കാം.
അഞ്ചാമത്തെ സ്റ്റെപ്പ് കുല്‍ഫി തണുപ്പിക്കലാണ്. അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ ഇതിനായി കുല്‍ഫി ഫ്രീസ് ചെയ്യാം. ആറാം ഘട്ടമാകുമ്പോഴേക്ക് കുല്‍ഫി കഴിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഫ്രീസറില്‍ നിന്ന് ഇത് പുറത്തെടുത്ത ഉടനെ തന്നെ ഗ്ലാസില്‍ നിന്ന് ഇളക്കിയെടുക്കാന്‍ ശ്രമിക്കരുത്. റൂം താപനിലയില്‍ അല്പനേരം വയ്ക്കുകയോ, അല്ലെങ്കില്‍ സാധാരണ പച്ചവെള്ളത്തില്‍ അല്പനേരം ഇറക്കിവയ്ക്കുകയോ അതുമല്ലെങ്കില്‍ കയ്യില്‍ വച്ച് ഒന്ന് നന്നായി ‘റബ്’ ചെയ്തതിനോ ശേഷം മാത്രം കുല്‍ഫി ഇളക്കിയെടുക്കുക.
വളരെ രുചികരവും ആരോഗ്യകരവുമായ ‘മാംഗോ കുല്‍ഫി’ ആര്‍ക്കും ഇഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക