പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് തക്കാളി. വിറ്റാമിന്‍ എ, സി, കെ, ബി 6 തുടങ്ങി പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ് തക്കാളി.
ഇത്രയേറെ ആരോഗ്യ ഗുണങ്ങളുള്ള തക്കാളി തൊലി കളഞ്ഞെടുക്കുന്നതാണ് പലര്‍ക്കും വെല്ലുവിളിയാണ് . എന്നാൽ തക്കാളിയുടെ തൊലി കളയാന്‍ അത്ര പണിയുള്ള കാര്യമെന്നുമല്ല. ഇങ്ങനെ ചെയ്താൽ മതി
തക്കാളികള്‍ രണ്ടായി മുറിക്കുക. ഒരു പാനില്‍ അല്പം ഒലീവ് ഓയില്‍ ഒഴിച്ചശേഷം അത് ചൂടാക്കണം. ഇതിലേയ്ക്ക് മുറിച്ച തക്കാളികള്‍ വച്ച് പാന്‍ അടയ്ക്കണം. അഞ്ച് മിനിറ്റ് തക്കാളി ചൂടാകുമ്പോള്‍, തൊലി ഊരിമാറ്റാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക