സുബി സുരേഷ് മരണത്തിന് മുമ്പ് എടുത്തുവെച്ച നിരവധി വീഡിയോകള്‍ ഇനിയും പബ്ലിഷ് ചെയ്യാൻ ബാക്കിയുണ്ടെന്ന് സഹോദരൻ എബി സുരേഷ് അടുത്തിടെ അറിയിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് വരുമ്പോഴേക്ക് ആ വീഡിയോകള്‍ അപ്ലോഡ് ചെയ്യണം എന്ന് സുബി സുരേഷ് പറയുമായിരുന്നുവെന്നും എബി വ്യക്തമാക്കിയിരുന്നു.
സുബി സുരേഷ് എടുത്തുവെച്ച ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് എടുത്ത വീഡിയോയാണെന്ന് പറഞ്ഞാണ് ഇപ്പോള്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. സുബി സുരേഷിനെ സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ച് അടുത്തിടെ സഹോദരൻ എബി സുരേഷ് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക