രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചിത്രമാണ് ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണ്. ചന്ദ്രമുഖി 2 എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. ബോളിവുഡ് താരം കങ്കണ റണൗത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.
പി വാസു സംവിധാനം ചെയ്യുന്ന സിനിമയുടെ മറ്റൊരു ആകര്‍ഷണം വടിവേലുവാണ്. വളരെക്കാലത്തിന് ശേഷം തന്റെ തട്ടകമായ കോമഡി വേഷത്തിലേക്ക് വടിവേലു തിരിച്ചുവരുന്നു എന്നത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. 2021 ല്‍ സിനിമ വിലക്ക് തീരും വരെ തമിഴ് സിനിമയില്‍ നിന്നും നിഷ്കാസിതനായ നിലയിലായിരുന്നു വടിവേലു.
ഇംസൈ അരശൻ 24 പുലികേശി എന്ന ചിത്രത്തിനിടെ ഉണ്ടായ പ്രശ്നങ്ങളാണ് വടിവേലുവിന് ഏറെക്കാലം തമിഴ്നാട്ടിലെ സിനിമ രംഗത്ത് നിന്നും വിലക്ക് കിട്ടാന്‍ കാരണമായത്. പിന്നീട് വിലക്ക് നീക്കിയതിന് ശേഷം അദ്ദേഹം വീണ്ടും സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. നായി ശേഖര്‍ റിട്ടേൺസ് എന്ന ഇദ്ദേഹം നായകനായ ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇത് വലിയ ഫ്ലോപ്പായിരുന്നു. ചന്ദ്രമുഖി 2 നിര്‍മ്മിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍ തന്നെയാണ് അതും നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക