വ്യക്തിജീവിതത്തിലെ കൗതുകമുണർത്തുന്ന ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. പാസ്സായി 37 വർഷത്തിനു ശേഷം തൻറെ ബി.ടെക് ബിരുദം സ്വീകരിച്ചതിനെക്കുറിച്ചാണ് അത്. 1985 ലാണ് രാം ഗോപാൽ വർമ്മ ബി.ടെക് പാസ്സായത്. സിവിൽ എൻജിനീയറിംഗ് ആയിരുന്നു ബ്രാഞ്ച്.
ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റിയിൽ ഇത്രയും വർഷങ്ങൾക്കു ശേഷമെത്തി ബിരുദം സ്വീകരിച്ചതിൻറെ സന്തോഷം ചിത്രങ്ങൾ സഹിതം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
പാസ്സായി 37 വർഷത്തിനു ശേഷം എൻറെ ബി.ടെക് ഡിഗ്രി സ്വീകരിക്കുന്നതിൽ വലിയ ആവേശം. സിവിൽ എൻജിനീയറിംഗ് പ്രാക്റ്റീസ് ചെയ്യുന്നതിൽ താൽപര്യമൊന്നും ഇല്ലാതിരുന്നതിനാലാണ് 1985 ൽ ഞാൻ ബിരുദം സ്വീകരിക്കാതിരുന്നത്. ആചാര്യ നാഗാർജുന സർവ്വകലാശാലയ്ക്ക് നന്ദി, ഡിഗ്രി സർട്ടിഫിക്കറ്റിൻറെ ചിത്രത്തിനൊപ്പം രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക